തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്. സൂപ്പർ താരം അജിത് കുമാറിന് 6 മെഡൽ

ശനി, 30 ജൂലൈ 2022 (14:17 IST)
തമിഴിലെ സൂപ്പർ താരമണെങ്കിലും ഇന്ത്യയിലെ മികച്ച റേസർമാരിൽ ഒരാളാണ് തമിഴ് സൂപ്പർ താരമായ അജിത് കുമാർ. സിനിമയ്ക്ക് പുറമെയുള്ള തൻ്റെ പാഷനുകൾക്ക് വേണ്ടി സമയം ചിലവഴിക്കാറുള്ള അജിത് കുമാർ സ്പോർട്സ് ബൈക്കിൽ അടുത്തിടെ യൂറോപ്പിൽ പര്യടനം നടത്തിയിരുന്നു. റേസിങ് പോലെ താരത്തിന് കമ്പമുള്ള മറ്റൊരു ഇനമാണ് ഷൂട്ടിങ്ങും. ഇപ്പോഴിതാ 47മത് തമിഴ്‌നാട് റഫിൾ ഷൂട്ടിങ് ഷാമ്പ്യൻഷിപ്പിൽ ആറ് മെഡലുകൾ സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം.
 
ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കലവുമാണ് താരം സ്വന്തമാക്കിയത്. 10 മീറ്റർ,25 മീറ്റർ,50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് വിഭാഗങ്ങളിലാണ് അജിത് പങ്കെടുത്തത്. താരത്തെ കാണാം നിരവധി ആരാധകർ ത്രിച്ചി റൈഫിൾ ക്ലബിലെത്തിയിരുന്നു. 2021ൽ നടന്ന തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും താരം ആറ് മെഡലുകൾ സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍