ഒമര്‍ ലുലു സംവിധായകനായി 7 വര്‍ഷങ്ങള്‍ !

കെ ആര്‍ അനൂപ്

ശനി, 20 മെയ് 2023 (13:12 IST)
ഒമര്‍ ലുലു എന്ന പുതുമുഖ സംവിധായകന്‍ ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തി റൊമാന്റിക് കോമഡി ചിത്രവുമായി 2016ല്‍ എത്തിയപ്പോള്‍ ഇത്രയ്‌ക്കൊന്നും സിനിമ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നില്ല. നവാഗത സംവിധായകന്‍ പിന്നെ 100 ദിവസങ്ങള്‍ പിന്നിട്ട ഹാപ്പി വെഡ്ഡിംഗ് വിജയം ആഘോഷിക്കുന്നത് ആയിരുന്നു കണ്ടത്.സിജു വില്‍സണ്‍ , ഷറഫ് യു ധീന്‍ , സൗബിന്‍ ഷാഹിര്‍ , ജസ്റ്റിന്‍ ജോണ്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിലേക്ക് എത്തിയത്. 
ഒരു അഡാര്‍ ലൗ, ചങ്ക്‌സ്, ധമാക്ക, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ആറാമത്തെ സിനിമയായ നല്ല സമയം പ്രേക്ഷകരെ നിരാശപ്പെടുത്തി.ആദ്യ സിനിമയായ ഹാപ്പി വെഡിങ് ഷൂട്ടിംഗ് തുടങ്ങിയ ദിവസമായ നവംബര്‍ 18ന് നല്ല സമയം റിലീസ് ചെയ്യാന്‍ സംവിധായകന്‍ തീരുമാനിച്ചിരുന്നത്. പിന്നെ അത് മാറ്റിയിരുന്നു.
 ഓസോണ്‍ പ്രൊഡക്ഷന്‍സാണ് ഹാപ്പി വെഡിങ് നിര്‍മ്മിച്ചത്. സംഗീതം അരുണ്‍ മുരളീധരനും , വരികള്‍ എഴുതിയത് രാജീവ് ആലുങ്കലും ഹരിനാരായണനും ചേര്‍ന്നാണ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍