3 ചിത്രങ്ങള്‍ 50 കോടി ക്ലബില്‍, ഒരു ചിത്രം 100 കോടി ക്ലബില്‍ - മലയാളത്തില്‍ മോഹന്‍ലാലിന് എതിരാളികളില്ല!

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (19:42 IST)
ദൃശ്യം എന്ന ഗംഭീര ത്രില്ലറിന്‍റെ അസാധാരണ വിജയത്തേക്കുറിച്ച് ഇനി അധികം പറയേണ്ടതില്ല. എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണത്. 80 കോടിയോളമാണ് ദൃശ്യം നേടിയ കളക്ഷന്‍. ഇപ്പോഴിതാ ‘ഒപ്പം’ 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടി കുതിക്കുന്നു. പുലിമുരുകന്‍ ഉടന്‍ തന്നെ 50 കോടി ക്ലബില്‍ ഇടം നേടും.
 
മോഹന്‍ലാലിന്‍റെ ജനതാ ഗാരേജിന്‍റെ കളക്ഷന്‍ 150 കോടിയോട് അടുക്കുകയാണ്. ഇങ്ങനെ മറ്റൊരു താരം മലയാള സിനിമയിലില്ല. ബോക്സോഫീസ് റെക്കോര്‍ഡുകളില്‍ സമാനതകളില്ലാത്ത മലയാള താരമായി മോഹന്‍ലാല്‍ മാറിയിരിക്കുന്നു. പുലിമുരുകന്‍ 100 കോടി ക്ലബില്‍ പ്രവേശിക്കുമ്പോള്‍ അത് മലയാളിയുടെ ഏറ്റവും വലിയ അഭിമാന മുഹൂര്‍ത്തമായി മാറുകയും ചെയ്യും.
 
50 കോടി ക്ലബില്‍ ഇത്രയധികം ചിത്രം ഉള്‍പ്പെട്ട മറ്റൊരു മലയാള താരമില്ല. നിവിന്‍ പോളി, ദിലീപ് തുടങ്ങിയവര്‍ക്ക് 50 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രങ്ങളുണ്ട്. എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ 30 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ഒരു സിനിമ സൃഷ്ടിക്കാനായില്ല എന്നതാണ് കൌതുകകരമായ വസ്തുത.
Next Article