‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗിന് ശേഷം സവാരിഗിരിയും ഇട്ടിക്കണ്ടപ്പനും പോലെ തുടര്‍ച്ചയായി നായകന്‍മാരുപയോഗിക്കുന്ന ഡയലോഗുകള്‍ പലത് രഞ്ജിത് എഴുതിയെങ്കിലും അവയൊന്നും ‘ദിനേശന്‍’ പോലെയായില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ സംസാരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡയലോഗായി പോ മോനേ ദിനേശാ മാറിയിട്ടുണ്ട്.
കാലമെത്ര കഴിഞ്ഞാലും ‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗ് തിളക്കമൊട്ടും കുറയാതെ നിലനില്‍ക്കുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിനും രഞ്ജിത്തിനും മോഹന്‍ലാലിനും അഭിമാനിക്കാം. ഇനിയൊരിക്കല്‍ കൂടി പൂവള്ളി ഇന്ദുചൂഢന്‍ മലയാളക്കരയെ വിറപ്പിക്കുമോ? ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ? ചിന്തിക്കേണ്ടത് രഞ്ജിത്തും ഷാജി കൈലാസുമാണ്.