ജേക്കബിന്‍റെ സ്വര്‍ഗരാജ്യം സൂപ്പര്‍ഹിറ്റ്, നിവിന്‍ പോളി തരംഗം വീണ്ടും!

തിങ്കള്‍, 11 ഏപ്രില്‍ 2016 (16:41 IST)
പ്രേമത്തിന് ശേഷം നിവിന്‍ പോളി തരംഗം വീണ്ടും. നിവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ജേക്കബിന്‍റെ സ്വര്‍ഗരാജ്യവും സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. 
 
ആദ്യ രണ്ടുദിനങ്ങള്‍ക്കുള്ളില്‍ തന്നെ 2.75 കോടി രൂപയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നുമാത്രം ജേക്കബിന്‍റെ സ്വര്‍ഗരാജ്യം സ്വന്തമാക്കിയത്. പോസിറ്റീവായ നിരൂപണങ്ങളും മൌത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ഗുണമായതോടെ തിയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു.
 
ചിത്രത്തിന്‍റെ ആദ്യ ദിനത്തില്‍ 1.35 കോടിയും രണ്ടാം ദിനത്തില്‍ 1.40 കോടിയുമാണ് കളക്ഷന്‍. വേനലവധിക്കാലമാണെന്നതും വിഷു ആഘോഷവുമൊക്കെ ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. കേരളത്തില്‍ 80 തിയേറ്ററുകളിലാണ് ചിത്രം കളിക്കുന്നത്. 
 
വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ പൂര്‍ണമായും കുടുംബകഥയാണ് പറയുന്നത്. 
 
ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് മുമ്പ് റിലീസ് ചെയ്ത കിംഗ് ലയറും വന്‍ വിജയമാണ് നേടുന്നത്. ദിലീപ് നായകനായ സിദ്ദിക്ക് ലാല്‍ ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് വിജയത്തിലേക്ക് കുതിക്കുന്നത്.

വെബ്ദുനിയ വായിക്കുക