കേരളത്തില്‍ നിന്ന് മാത്രം 13 ദിവസം കൊണ്ട് 22 കോടി രൂപ കളക്ഷന്‍ നേടി ‘ഒപ്പം’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. നിവിന്‍ പോളി ചിത്രമായ ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ നേടിയ മൊത്തം കളക്ഷനെയും മറികടന്നാണ് ഒപ്പം കുതിക്കുന്നത്.
ചിത്രം 30 ദിവസം കൊണ്ട് 50 കോടി ക്ലബില്‍ നിഷ്പ്രയാസം എത്തുമെന്നാണ് ട്രേഡ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, തമിഴ്നാട് ബോക്സോഫീസില്‍ തരംഗമുയര്‍ത്തുകയാണ് ഒപ്പം. വിക്രം ചിത്രമായ ഇരുമുഖന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പടയോട്ടം.
ഇപ്പോള്‍ തമിഴ്നാട് ബോക്സോഫീസില്‍ നാലാം സ്ഥാനത്താണ് ഒപ്പം. പ്രേമം ഉയര്‍ത്തിയ അലയൊലികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ചെന്നൈയില്‍ ഒപ്പം കാഴ്ചവയ്ക്കുന്നത്. ഈ പ്രിയദര്‍ശന്‍ മാജിക്കില്‍ മയങ്ങിയ കമല്‍ഹാസന്‍ തന്‍റെ അടുത്ത പ്രൊജക്ട് ഒപ്പത്തിന്‍റെ റീമേക്കാണെന്ന് തീരുമാനിച്ചുകഴിഞ്ഞു.
ഒരു മലയാള സിനിമ എന്നെങ്കിലും 100 കോടി ക്ലബില്‍ ഇടം കണ്ടെത്തുമോ എന്നൊരു ചോദ്യം എന്നും ഉയര്‍ന്നിരുന്നതാണ്. ഒപ്പത്തിലൂടെ അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെറും 6.8 കോടി രൂപ മാത്രമാണ് ഒപ്പത്തിന്‍റെ നിര്‍മ്മാണച്ചെലവ് എന്നത് കൌതുകമുള്ള കാര്യം.