അമരത്തിനും അപ്പൂസിനും ശേഷം ഗ്രേറ്റ്ഫാദര്‍; പ്രേക്ഷകരുടെ കണ്ണും മനസും നിറച്ച് മമ്മൂട്ടി!

വ്യാഴം, 6 ഏപ്രില്‍ 2017 (15:54 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫാമിലി ഹിറ്റുകളാണ് അമരവും പപ്പയുടെ സ്വന്തം അപ്പൂസും. രണ്ടിലും നായകന്‍ മമ്മൂട്ടി. ഒന്നില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണെങ്കില്‍ അടുത്തതില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ അച്ഛന്‍ - മകള്‍ ബന്ധവുമായി ദി ഗ്രേറ്റ്ഫാദര്‍.
 
അമരവും അപ്പൂസും അതാത് കാലങ്ങളിലെ തകര്‍പ്പന്‍ ഹിറ്റുകളായിരുന്നു. അമരം ഭരതനാണ് ഒരുക്കിയത്. അപ്പൂസാകട്ടെ ഫാസിലും. ഇപ്പോഴിതാ അവയെ മറികടക്കുന്ന വിജയമാണ് ഗ്രേറ്റ്ഫാദര്‍ സ്വന്തമാക്കുന്നത്.
 
അമരവും പപ്പയുടെ സ്വന്തം അപ്പൂസും മമ്മൂട്ടിയുടെ മനസില്‍ തൊടുന്ന പ്രകടനങ്ങള്‍ കൊണ്ടുകൂടിയാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളായത്. ഗ്രേറ്റ്ഫാദറും അങ്ങനെ തന്നെ. പ്രേക്ഷകരുടെ കണ്ണുനിറയ്ക്കുന്ന അനവധി മുഹൂര്‍ത്തങ്ങളാണ് ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടി സമ്മാനിക്കുന്നത്.
 
സിനിമ കണ്ടുകഴിഞ്ഞ് മനസുനിറഞ്ഞാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്. അമരവും അപ്പൂസും ഗ്രേറ്റ്ഫാദറും പോലെയുള്ള മികച്ച കുടുംബചിത്രങ്ങള്‍ ഇനിയും മമ്മൂട്ടി സൃഷ്ടിക്കണമെന്നാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക