കവനകൗമുദി-കവിതാമയമാസിക

വൃശ്ചികം ഒന്ന്‌ - ഒരു നൂറ്റാണ്റ്റും നാലു വര്‍ഷവും ഇതുപോലൊരു വൃശ്ചികം ഒന്നിനായിരുന്നു കവനകൗമുദിയെന്ന മലയാള കവിതാ മാസികയുടെ പിറവി. സംപൂര്‍ണ്ണമായ കവിത മാസിക. അതിലെ എല്ലാ ഉള്ളടക്കവും മുഖപ്രസംഗം, പരസ്യം, കത്ത്‌, അറിയിപ്പ്‌ തുടങ്ങി എല്ലാം കവിതയിലായിരുന്നു.

പൂര്‍ണ്ണമായും കവിതയില്‍ മാത്രം പ്രസിദ്ധീകരണം നടത്തിയ മറ്റൊരു മാസിക ലോകത്തെങ്ങും ഉണ്ടാവാനിടയില്ല. അതുകൊണ്ട്‌ ധീരോചിതമായ സാഹസം എന്നായിരുന്നു കവനകൗമുദിയെ ഉള്ളൂര്‍ വിശേഷിപ്പിച്ചിരുന്നത്‌.

1904 നവംബര്‍ 16 ന്‌ പദംകൊണ്ട്‌ പന്താടുന്ന പന്തളം എന്ന്‌ പേരുകേട്ട പന്തളത്ത്‌ കേരളവര്‍മ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പന്തളത്താണ്‌ കവന കൗമുദിയുടെ തുടക്കം. പന്തളത്തു തമ്പുരാനെപ്പോലെ അകാലത്തില്‍ അന്തരിച്ച കവനകൗമുദിക്ക്‌ 2004 നവംബറില്‍ നൂറുവയസ്സായി.

കൂട്ടുകവിതാ സമ്പ്രദായം, വിശേഷാല്‍ പ്രതികള്‍, പുസ്തക നിരൂപണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആദ്യമായി കൈരളിക്ക്‌ സമ്മാനിച്ചത്‌ കവനകൗമുദിയായിരുന്നു

കവനകൗമുദിക്കൊപ്പം പുറത്തിറങ്ങിയ ഭാഷാവിലാസം ആണ്‌ മലയാളത്തിലെ വിശേഷാല്‍ പ്രതികളുടെ പൂര്‍വികന്‍. രണ്ടോ മൂന്നോ കവികള്‍ ഒന്നിച്ച്‌ ഒരു കവിതയെഴുതുന്ന കൂട്ടുകവിത സമ്പ്രദായം ഇപ്പോള്‍ പരിചിതമാണെങ്കിലും തമ്പുരാന്‍ ഇത്‌ കവനകൗമുദിയില്‍ നേരത്തേ തുടങ്ങിവച്ചിരുന്നു.


വായനാമുറി

വായനാമുറി എന്ന പേരില്‍ കവനകുമുദിയില്‍ ആരംഭിച്ച പുസ്തകനിരൂപണ പംക്തി കവിതയിലുള്ള പുസ്തകനിരൂപണ സമ്പ്രദായത്തിന്‍റെ തുടക്കമായിരുന്നു. ജി യുടെ സാഹിത്യ കൗതുകവും കടത്തനാട്ട്‌ മാധവിയമ്മയുടെ തച്ചോളി ഒതേനനും മറ്റും വായനാമുറിയില്‍ നിരൂപണത്തിനു വിധേയമായി.

മലയാളത്തിലെ കവിതാമാസികകളുടെ ചരിത്രം ആരംഭിക്കുന്ന്‌ 'കവനകൗമുദി" (1904-1931) യിലൂടെയാണ്‌. 'കവനകൗതുക"വും 'കേരളകവിത"യും 'സമകാലീനകവിത"യും 'കവിതാസംഗമ"വും വരെ നീളുന്ന, ഇന്നും സജീവമായ ഒത്ധ പാരമ്പര്യത്തിന്‍റെ തുടക്കമാണ്‌ കവനകൗമുദിയിലൂടെ പന്തളം കേരളവര്‍മ (1879-1919) കുറിച്ചുവെച്ചത്‌.

അയ്യപ്പന്‍റെ ജന്മനാടായ പന്തളത്തുനിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയതുകൊണ്ട്‌ അയ്യപ്പനെ സ്തുതിക്കുന്ന വന്ദനശ്ളോകത്തോടെയായിരുന്നു കവനകൗമുദിയുടെ ആദ്യലക്കം പുറത്തിറങ്ങിയത്‌.

നാലുപുറമുള്ള പത്രത്തിന്‍റെ മാതൃകയില്‍ പുറത്തിറങ്ങിയ കവനകൗമുദിയുടെ വാര്‍ഷിക വരിസംഖ്യ മൂന്നു രൂപയായിരുന്നു. ആദ്യം അച്ചടിച്ചത്‌ കായംകുളത്തെ സുവര്‍ണ്ണരത്നപ്രഭാ പ്രസ്സിലായിരുന്നു.

പ്രസിദ്ധീകരണകേന്ദ്രം പന്തളമായി നിലനിര്‍ത്തി അച്ചടി പിന്നീട്‌ തൃശൂരിലെ കല്‍പദ്രുമം പ്രസ്സിലേക്കു മാറ്റി.

പാക്ഷിക - രണ്ടാഴ്‌ചയിലൊരിക്കല്‍ ഇറങ്ങുന്ന പ്രസിദ്ധീകരണമായിട്ടാണ്‌ കൗമുദി പുറത്തിറക്കിയത്‌. വള്ളത്തോളും കുറ്റിപ്പുറത്തു കേശവന്‍ നായരും കുറൂര്‍ പി.കെ.നാരായണന്‍ നമ്പൂതിരിയും വെള്ളായ്ക്കല്‍ കൃഷ്‌ണമേനോനും പലപ്പോഴായി കവന കൗമുദിയുടെ നടത്തിപ്പ്‌ ഏറ്റെടുത്തു.

1910 മേയില്‍ പി.വി.കൃഷ്‌ണ വാര്യര്‍ ഇതിന്‍റെ ഉടമസ്ഥത ഏറ്റെടുത്ത്‌ കോട്ടയ്ക്കലിലെ ലക്ഷ്‌മീ വിലാസം പ്രസ്സില്‍ അച്ചടിക്കാന്‍ തുടങ്ങി.

പക്ഷെ, അപ്പോഴെല്ലാം കേരള വര്‍മ്മ തമ്പുരാന്‍ തന്നെയായിരുന്നു പത്രാധിപര്‍. നാല്‍പതാം വയസ്സില്‍ അകാലമൃത്യുവിനിരയാകും വരെ അദ്ദേഹം പത്രാധിപത്യം തുടര്‍ന്നു. 1919 ല്‍ തമ്പുരാന്‍ മരിച്ചശേഷം 1931 ല്‍ പ്രസിദ്ധീകരണം മുടങ്ങുന്നതുവരെ പി.വി.കൃഷ്‌ണവാര്യരായിരുന്നു ഇതിന്‍റെ പത്രാധിപര്‍.

ഉള്ളൂര്‍, എ.ആര്‍.രാജരാജവര്‍മ്മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ശങ്കരക്കുറുപ്പ്‌, മൂലൂര്‍, ഒടുവില്‍, കെ.പി.കറുപ്പന്‍, പള്ളത്ത്‌ രാമന്‍, തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖ കവികളും തുടക്കക്കാരായ കുട്ടിത്തരം കവികളും നര്‍മ്മകവിതാ വിദഗ്‌ദ്ധരും എല്ലാം കവനകൗമുദിയില്‍ എഴുതിക്കൊണ്ടേയിരുന്നു.


സാഹിത്യ പത്രപ്രവര്‍ത്തനത്തിലെ സുവര്‍ണ്ണ രേഖ

മലയാള സാഹിത്യ പത്രപ്രവര്‍ത്തന ചരിത്രത്തിലെ സുവര്‍ണ്ണ രേഖയാണ്‌ കവനകൗമുദി. അത്‌ പില്‍ക്കാലത്ത്‌ മലയാള കവിതയുടെ വളര്‍ച്ചയെ എത്രകണ്ട്‌ സഹായിച്ചു എന്ന്‌ അത്ഭുതത്തോടെയേ കാണാനാവൂ.

അറിയിപ്പും വിവരണങ്ങളും പരസ്യവും മുഖപ്രസംഗവും ലേഖനവും എല്ലാം കവിതയില്‍ അവതരിപ്പിക്കുക വഴി കവിതയിലെ സുക്തമായ സഹജസിദ്ധികളെ കേരളവര്‍മ്മ പുറത്തുകാട്ടി.

കവനകൗമുദിയിലെ ഒരു മുഖപ്രസംഗം ഇങ്ങനെയാണ്‌ :

മെച്ചം കൂടുന്ന കച്ചേരികളുടെ
നടുവില്‍ചെന്ന്‌ കാല്‍മേല്‍ കാല്‍ വച്ചു
പച്ചപ്പേക്കൂത്തു കാട്ടി ചിലതു
കശപിശെ പേശിയാല്‍തന്നെ പോര
പിച്ചക്കാരന്നുമീയുള്ളവനടിമപ്പെടാ-
നുള്ളവന്‍തന്നൈയെന്നോര്‍
തുച്ഛത്തില്‍ കൃത്യവര്‍"ങ്ങളെ
യുടനുടനെത്തീര്‍ക്കണം തര്‍ക്കമെന്ന്യേ

ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തെക്കുറിച്ച്‌ എഴുതിയ മുഖപ്രസംഗമാണിത്‌.

പദ്യത്തിലുള്ളൊരു അറിയിപ്പ്‌ :

പണമിടപെട്ടൊരെഴുത്തുക
ഉണുവും തെറ്റാതപേക്ഷയും മറ്റും
അടിയില്‍ക്കാണും പേര്‍െവ-
ച്ചുടനിവിടെത്തിച്ചുകൊള്ളണം നിയതം.
ജവമൊടുവരിപ്പണം വരിക്കാര്‍
നവ മാനേജര്‍ വശം കൊടുത്തിടേണം
അവധിക്കിനി നീട്ടി വച്ചുവെന്നാ-
ലവസാനം വിഷമത്തിലാകയില്ലേ.


മുഖപ്രസംഗം മുതല്‍ പരസ്യങ്ങള്‍ വരെ എല്ലാം പദ്യരൂപത്തില്‍ പ്രകാശിപ്പിച്ചിത്ധന്ന 'കവനകൗമുദി" സമകാലികമായ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തില്‍നിന്നു നോക്കിയാല്‍ കവിതയുടെ ലീലാംശത്തെ മുന്നോട്ടുവെച്ച ഒത്ധ പ്രസിദ്ധീകരണമായിത്ധന്നു. 'കവിത"യും 'പദ്യ"വും തമ്മിലുള്ള വ്യവച്ഛേദം ഇല്ലാതാക്കി, ഏതുതരം ആവിഷ്കാരത്തിനുമുള്ള മാധ്യമമാക്കി കവിതയെ പരിണമിപ്പിക്കുന്നതില്‍ 'കവനകൗമുദി" പ്രധാനമായൊത്ധ പങ്കുവഹിച്ചു.

ഏതുവിഷയത്തെക്കുറിച്ചും കവിതയെഴുതാമെന്നുള്ളതുകൊണ്ട്‌ സോപ്പിനെക്കുറിച്ചുമുണ്ടായി കവിത.

സോപ്പ്

മേല്‍പ്പറ്റീടും പൊടിയഴുക്കുമെഴുക്കുനാറ്റം
വേര്‍പ്പെന്നു തൊട്ടവകളഞ്ഞതിശുദ്ധയാക്കി
വായ്‌പ്പേറിടും തനുസുഖം മനുജര്‍ക്കുചേര്‍പ്പാന്‍
സോപ്പേ നിനക്ക്‌ ശരിവാസന ഏതിനുള്ളു

എന്ന വരികള്‍ ഇതെന്താ സോപ്പിന്‍റെ പരസ്യമാണോ എന്ന്‌ ചിലരെ ചൊടിപ്പിക്കുകവരെ ചെയ്‌തു.

അമൂര്‍ത്ത വിചിന്തനത്തിനോ പ്രകൃതി വര്‍ണനയ്ക്കോ സ്ത്രീവര്‍ണനയ്ക്കോ പുരാണാഖ്യാനത്തിനോ ഉപയോഗിച്ചിരുന്ന കവിതയെ സമകാലികമായ ഉള്ളടക്കം സ്വീകരിക്കാന്‍ പ്രാപ്തമാക്കുകയും പ്രാഥമികമായ രചനാസാമര്‍ഥ്യമുള്ള ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒരു സാഹിത്യരൂപമായി കവിതയെ മാറ്റുകയും ചെയ്തു കേരളവര്‍മ. എന്ന്‌ സച്ചിതാനന്ദന്‍ വിലയിരുത്തുന്നു.


വെബ്ദുനിയ വായിക്കുക