ഒ.എന്‍.വി. കുറുപ്പ് ജീവിതരേഖ

Webdunia
WDWD
മലയാളത്തിലെ ഉന്നതനായ കവിയും ഗാനരചയിതാവുമാണ് പ്രൊഫസര്‍ ഓ എന്‍ വി കുറുപ്പ്.സാഹിത്യത്തില്‍ സ്വന്തമായ ഒരു രഥ്യ വെട്ടിത്തെളിയിച്ച അദ്ദേഹം കവിതാരചനയിലൂടെ മലയാളത്തിന്‍ അമൂല്യമായ സംഭാവനകള്‍ നല്‍‌കി. ചലച്ചിത്ര ഗാന ശാഖയെ പരിപുഷ്ടമക്കി

1931 മെയ് 27ന് കൊല്ലം ജില്ലിയിലെ ചവറയില്‍ ജനിച്ചു. പിതാവ്: ഒ.എന്‍. കൃഷ്ണക്കുറുപ്പ്. മാതാവ് : കെ. ലക്ഷ്മിക്കുട്ടി അമ്മ. ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും

1957 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായിരുന്നു.

1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രെഫസര്‍. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.

1978 ലും 1982 ലും സോവിയറ്റ് യൂണിയനില്‍ പര്യടനം. അമേരിക്കയും ജര്‍മ്മനിയും സിങ്കപ്പൂരം യു.കെ.യും ഗള്‍ഫ് നാടുകളും സന്ദര്‍ശിച്ചിട്ടുണ്ട്.

പത്നി : പി.പി. സരോജിനി, മക്കള്‍: രാജീവന്‍,ഡോ. മായാദേവി.

വിലാസം :ഇന്ദീവരം കോട്ടല്‍ഹില്‍ തിരുവനന്തപുരം 695 014

പുരസ്കാരങ്ങള്‍

എഴുത്തച്ഛന്‍ പുരസ്കാരം 2007

വള്ളത്തോല്‍ പുരസ്കാരം 2006

ദല പുരസ്കാരം

അഗ്നിശലഭങ്ങള്‍ - കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
അക്ഷരം - കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ഉപ്പ് - സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും വയലാര്‍ അവാര്‍ഡും
കറുത്ത പക്ഷിയുടെ പാട്ട് - പന്തളം കേരളവര്‍മ ജന്മശതാബ്ദി പുരസ്കാരം

ഭൂമിക്ക് ഒരു ചരമഗീതം - വിശ്വദീപം പുരസ്കാരം

ശാര്‍ങ്ഗകപ്പക്ഷികള്‍ - ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡും ആശാന്‍ പ്രൈസും

അപരാഹ്നം - 1990 ലെ ഓടക്കുഴല്‍ ആശാന്‍ പ്രൈസ് ഫോര്‍ പൊയട്രി (മദ്രാസ്)

ഉജ്ജയ്നി (കാവ്യാഖ്യായിക) - പാട്യം ഗോപാലന്‍ അവാര്‍ഡ്


സാംസ്കാരിക പ്രവര്‍ത്തകനുള്ള എം.കെ.കെ. നായര്‍ അവാര്‍ഡ് (1992) ലഭിച്ചു.
തെലുഗുകവി ഖുറം ജോഷിയുടെ പേരിലുള്ള ജോഷ്വ പുരസ്കാരവും (1995).

ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡ് നേടി. ദേശീയ അവാര്‍ഡും (1989) പദ്മശ്രീയും ലഭിച്ചു (1998).
കലാമണ്ഡലം ചെയര്‍മാന് ആയിരുന്നു‍. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു (1999).

കൃതികള്‍

പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്‍റെ തുടി, ഈ പുരാതന കിന്നരം എന്നിവ മുഖ്യകൃതികള്‍.

ആദ്യകാല കവിതകള്‍ (1947-58) മരുഭൂമി, നീലക്കണ്ണുകള്‍, മയില്‍പ്പീലി, തോന്ന്യാക്ഷരങ്ങള്‍,
കവിതയിലെ പ്രതിസന്ധികള്‍ (പ്രഭാഷണങ്ങള്‍), കവിതയിലെ സമാന്തരരേഖകള്‍ (പഠനം), എഴുത്തച്ഛന്‍ (പഠനം),
ഒ.എന്‍.വി.യുടെ തിരഞ്ഞെടുത്ത കവിതകള്‍ (2001)