ഐക്യകേരളം ,സ്വതന്ത്രഭാരതം

WDWD
സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ കവിയായിരുന്നു ബോധേശ്വരന്‍. ഐക്യ കേരളത്തിന്‍റെ പ്രവാചനായിരുന്നു അദ്ദേഹം. 1990 ജൂലായ് 3ന് അദ്ദേഹം അന്തരിച്ചുമതഭ്രാന്തില്‍ എരിയുന്ന ഇന്ത്യയില്‍ ബോധേശ്വരനും അദ്ദേഹത്തിന്‍റെ കവിതകള്‍ക്കും പ്രസക്തി വര്‍ദ്ധിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തികളില്‍ ഒരാളായിരുന്നു ബോധേശ്വരന്‍.
അദ്ദേഹത്തിന്‍റെ "കേരളഗാനം' കേള്‍ക്കുമ്പോള്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ സരളമധുരവും വികാര തരളവും അര്‍ത്ഥഗര്‍ഭവുമായ "വന്ദേമാതര'മാണ് ഓര്‍മ്മവരുന്നത് - മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

കാലത്തിനു മുമ്പേ നടന്ന വിപ്ളവകാരിയായിരുന്നു ബോധേശ്വന്‍. അദ്ദേഹത്തിന്‍റെ കവിതകള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് വീര്യം പകന്നു നല്‍കി.

കവിതയെഴുതി മിണ്ടാതിരിക്കുകയല്ല സമരങ്ങളിലും സത്യാഗ്രഹങ്ങളിലും പങ്കെടുക്കകയു ചെയ് തു അദ്ദേഹം. തിരുവിതാംകൂറിലെ ജനകീയ സമരങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ കവിതകള്‍ ശക്തി പകര്‍ന്നു.

ബോധേശ്വരന്‍റെ ആദ്യകാല കവിതകള്‍ പരാജയ പ്രസ്ഥാനത്തിന്‍റെ തുടക്കമായാണ് അറിയപ്പെടുന്നത്. ഇന്നത്തെ ലോകം പരാജയമാണ്. കാണുന്നതും നടക്കുന്നതും ഒന്നും ശരിയല്ല... തുടങ്ങിയ വിഷാദാത്മകമായ ചിന്തയായിരുന്നു മുപ്പതുകളിലെ യുവകവികളെ ഗ്രസിച്ചിരുന്നത്.

ഈ ചിന്താഗതിയുടെ തുടക്കക്കാരന്‍ ബോധേശ്വരണെന്ന് കേസരി ബാലകൃഷ്ണപിള്ള പറഞ്ഞു വച്ചിട്ടുണ്ട്.


മനുഷ്യന്‍ മനുഷ്യനെ സമനായി കാണാതിരിക്കുക, പീഡിപ്പിക്കുക , തുറുങ്കിലടക്കുക തുടങ്ങിയ ഹീന കൃത്യങ്ങള്‍ കവി അവലോകനം ചെയ്യുമ്പോഴുണ്ടാകുന്ന കണ്ണൂനിരാണ് കവിത എന്നു ബോധേശ്വരന്‍ വ്യക്തമാക്കിയിരുന്നു.

1901ല്‍ നെയ്യാറ്റിന്‍ കരയിലാണ് ബോധേശ്വരന്‍ ജനിച്ചത്. യഥാര്‍ഥ പേര്‍ കേശവപിള്ള.

ചെറുപ്പത്തില്‍ സ്വാമി വിവേകാനന്ദന്‍റെ ദര്‍ശനങ്ങള്‍ വളരെ സ്വധീനിച്ചിരുന്നു തുടര്‍ന്ന് ഭാരത പര്യടനം നടത്തി. പിന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി.വൈക്കത്തേയും ഗുരുവായൂരിലേയും സത്യഗ്രഹത്തില്‍ ബോധേശ്വരനും ഉണ്ടായിരുന്നു.

സ്വതന്ത്ര കേരളം, ഹൃദയാങ്കുരം, ആദര്‍ശാരാമം,വിപ്ളവം,ഭാരതഫേരി,തിരഞ്ഞെടുത്ത കവിതകള്‍, മതപ്രഭാഷണങ്ങള്‍ എന്നിവ കൃതികളാണ്.ഗീതകങ്ങളുടെ കൂട്ടത്തില്‍ ഐക്യ കേരളത്തിന്‍റെ സങ്കല്‍പം മുന്നോട്ട് വച്ച കേരളഗാനം വളറ്റ്രെ പ്രസിദ്ധമാണ്..

പ്രമുഖ കയയത്രി സുഗതകുമാരി പ്രൊഫസര്‍ ഹൃദയകുമാരി സ്വതന്ത്രകുമാരി,സുജാത എന്നിവര്‍ മക്കളാണ്.

വെബ്ദുനിയ വായിക്കുക