റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ സോണിയാ ഗാന്ധി പിന്നിൽ. കോൺഗ്രസ് കോട്ടയായ റായ്‌ബറേലിയിൽ സോണിയയുടെ ലീഡ് കുറയുന്നത് കോൺഗ്രസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 600 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥിയായ ദിനേഷ് പ്രതാപ് സിങ് സോണിയയെ പിന്നിലാക്കിയിരിക്കുന്നത്.