തെരഞ്ഞെടുപ്പ് ഫലം 2019: കേരളത്തിൽ യു ഡി എഫ് തരംഗം; ഇരുപതിടത്തും ലീഡ്

വ്യാഴം, 23 മെയ് 2019 (09:37 IST)
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ കഴിയുമ്പോൾ കേരളത്തിൽ യുഡി‌എഫ് മേൽക്കൈ. 20 മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ നിൽക്കുന്നത്. ഇരുപതിൽ ഇരുപത് സീറ്റിലും യു ഡി എഫ് ആണ് മുന്നിൽ. എൽ ഡി എഫിനും എൻ ഡി എയ്ക്കും ഒരു സീറ്റിൽ പോലും മുന്നേറാൻ കഴിയുന്നില്ല എന്നത് ദയനീയമാണ്. 
 
പാലക്കാട് പി.കെ.ശ്രീകണ്ഠൻ 15,000 വോട്ടിന്റെ ലീഡിലാണ് മുന്നേറുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താനും വ്യക്തമായ ലീഡാണ് ഉയർത്തുന്നത്. എൽ ഡി എഫിന്റെ അനുകൂല മണ്ഡലങ്ങളായ കണ്ണൂർ, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ എന്നിവടങ്ങളിലെ ഇടതുമുന്നണിയുടെ ദയനീയ വീഴ്ചയിൽ തകർന്നിരിക്കുകയാണ് എൽ ഡി എഫ് അനുകൂലികൾ.
 
ഇപ്പോഴത്തെ ലീഡ് നിലവെച്ച് മാവേലിക്കര, ആലത്തൂർ, ആലപ്പുഴ, വടകര എന്നിവടങ്ങളിൽ മാത്രമാണ് എൽ ഡി എഫിന് പ്രതീക്ഷ വെയ്ക്കാനാകുന്നത്. വെറും 10 ശതമാനം വോട്ട് മാത്രമാണ് കേരളത്തിൽ ഇതുവരെ എണ്ണി കഴിഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍