രാജ്യം അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്നറിയാനുള്ള വോട്ടെണ്ണല്‍ ഒരു മണിക്കൂർ കഴിഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിലാണ്. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി റെക്കോർഡ് നേട്ടത്തിലെക്കെന്ന് സൂചന. 39,000 വോട്ടിന്റെ ലീഡാണ് രാഹുൽ ഗാന്ധിക്കുള്ളത്. വെറും 9 ശതമാനം വോട്ട് മാത്രമാണ് എണ്ണികഴിഞ്ഞത്. ഇങ്ങനെയെങ്കിൽ, 3 ലക്ഷത്തിൽ അധികം ലീഡ് നേടാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.