'എനിക്കുറപ്പുണ്ട് ജപ്പാനിൽ മഴ പെയ്യിക്കുന്നത് ഇവിടുത്തെ മഴമേഘങ്ങൾ തന്നെ' തെരഞ്ഞെടുപ്പ് വേദിയിലും പറഞ്ഞത് ആവർത്തിച്ച് പിവി അന്‍വർ

വെള്ളി, 22 മാര്‍ച്ച് 2019 (14:02 IST)
കേരളത്തിലെ മഴ മേഘങ്ങളാണ് ജപ്പാനില്‍ മഴ പെയ്യിക്കുന്നതെന്ന നിലപാടില്‍ മാറ്റമില്ലാതെ നിലമ്പൂര്‍ എംഎല്‍എയും പൊന്നാനി ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വർ.  മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവിടത്തെ കാര്‍മേഘങ്ങള്‍ ജപ്പാനില്‍ പോയി മഴ പെയ്യിക്കുന്നുവെന്ന താന്‍ ഉറച്ച് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞത്. 
 
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ സംവാദം നടത്താന്‍ തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്, 2002 വരെ നാസയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം ഉണ്ടായിരുന്നു പിന്നീട് ആ വെബ്‌സൈറ്റ് തന്നെ പോയി അതിന് പിന്നിലുളള താല്‍പര്യങ്ങള്‍ വേറെ പലതുമാണ്. ഇന്ന പരിഹസിക്കുന്നവര്‍ നാളെ മാറ്റി പറയും. ജപ്പാനിലിരിക്കുന്ന ജപ്പാനികള്‍ക്ക് കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ ജനങ്ങളുടെ കുടിവെളളത്തില്‍ എന്താണ് കാര്യം, അതും പശ്ചിമ ഘട്ടത്തില്‍ മാത്രമാണല്ലോ ജപ്പാന്‍ കുടിവെളള പദ്ധതി ഉളളത് എന്താ മറ്റ് സ്ഥലങ്ങളില്‍ ഇല്ലാത്തത് ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്- അൻവർ കൂട്ടിച്ചേർത്തു.
 
പിവി അന്‍വറിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ ഇതിന് മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന വാദത്തിന് പിന്നില്‍ ജപ്പാനിലെ സായിപ്പന്‍മാര്‍ ആണെന്നായിരുന്നു പിവി അന്‍വറിന്റെ മുന്‍ നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍