പോസ്റ്ററിൽ 'പ്രകാശനാക്കി'; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറഞ്ഞ് അടൂർപ്രകാശ്

വ്യാഴം, 21 മാര്‍ച്ച് 2019 (17:00 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയ പോസ്റ്ററിൽ തന്നെ പ്രകാശനാക്കിയ യൂത്ത് കോൺഗ്രസ് കമ്മറ്റിക്ക് നന്ദി പറഞ്ഞ് ആറ്റിങ്ങൾ ലോക്സഭാ മണ്ഡലത്തിലെ ലോക്സ്ഭാ സ്ഥാനാർത്ഥി അടൂർ പ്രകാശ്. ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന് ഞാൻ പ്രകാശൻ എന്ന സിനിമയിലെ പോസ്റ്ററിനെ അനുകരിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പോസ്റ്ററും. ആറ്റിങ്ങലിൽ പ്രകാശമേകാൻ വരുന്നു ഞാൻ പ്രകാശ് എന്നാണ് യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മറ്റി തയ്യാറാക്കിയ പോസ്റ്ററിലെ വാചകം. 
 
അടൂർപ്രകാശൻ ആറ്റിങ്ങലിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മണ്ഡലത്തിലെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഇതോടെ ബൈക്കിൽ എഴുന്നേറ്റ് നിൽക്കുന്ന അടൂർപ്രകാശിന്റെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍