ഈ മാസം ആദ്യം ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനായി ആന്ധ്രാപ്രദേശ് ആസ്ഥാനമായ കമ്പനിയുടെ ടെമ്പലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം. ‘ഡബ്ല്യൂ3 ലേഔട്ട്‌സ്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബിജെപി വെബ്‌സൈറ്റിനായി തങ്ങള്‍ നിര്‍മിച്ച ടെമ്പലേറ്റ് ക്രെഡിറ്റ് നല്‍കാതെ ഉപയോഗിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ രണ്ടാഴ്ചയോളം പ്രവര്‍ത്തിക്കാതെ കിടന്ന വെബ്‌സൈറ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനസജ്ജമായത്. എന്നാല്‍ പുതിയ സൈറ്റിനായി തങ്ങളുടെ ടെമ്പലേറ്റ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും അതില്‍ നിന്ന് കമ്പനിയുടെ പേര് മനഃപൂര്‍വ്വം എടുത്തുമാറ്റിയെന്നും ‘ഡബ്ല്യൂ3 ലേഔട്ട്’ പറയുന്നു. നടപടിയില്‍ ബിജെപിക്കെതിരെ പരിഹാസവുമായി ട്വിറ്ററില്‍ പലരും രംഗത്തെത്തി.