ഇന്ത്യൻ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാരെന്ന് കോൺഗ്രസ് പ്രചരണ സമിതി അദ്ധ്യക്ഷൻ കെ മുരളീധരൻ. വടകരയില്‍ കൊലയാളിയും ചാലക്കുടിയില്‍ കോമാളിയുമാണ് സിപിഐഎമ്മിനായി മത്സരിക്കുന്നത്. സിഎംപിയും ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കുമില്ലാത്ത മുന്നണി എങ്ങനെയാണ് ഇടതുമുന്നണിയാകുന്നത്?. ഇതു വെറും കമ്മ്യൂണിസ്റ്റ് മുന്നണിയാണെന്നും മുരളീധരന്‍ പറഞ്ഞു. എറണാംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
തറവാടുകളില്‍ സ്വത്ത് വീതം വയ്ക്കുമ്പോള്‍ സ്ഥലത്തിനും വീടിനും കണക്കുണ്ടാവും, പക്ഷെ, കിണ്ടിയുടേയും കോളാമ്പിയുടേയും കണക്ക് ആരും എടുക്കാറില്ല. അതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് മുരളീധരന്‍ പറഞ്ഞു.