നാല് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ റാലിയില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി 53 ലക്ഷം രൂപ മുടക്കി നാല് ട്രെയിനുകള്‍ വാടകക്ക് എടുത്തിരുന്നു. എന്നിട്ടും പ്രവര്‍ത്തകരെ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. മോഡി പങ്കെടുത്ത മഹാരാഷ്ട്രയിലെ വാര്‍ദയിലെയും ഉത്തര്‍പ്രദേശിലെ മീററ്റിലെയും റാലിക്ക് ആളുകള്‍ എത്തിയിരുന്നില്ല.
കൊല്‍ക്കത്തയിലെ ചരിത്രപ്രധാനമായ ബ്രിഗേഡ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പങ്കെടുപ്പിച്ച് റാലി ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 10 ലക്ഷം പേര്‍ പങ്കെടുത്ത മഹാസഖ്യറാലിക്ക് ശേഷമാണ് അന്ന് ബിജെപി റാലി പിന്‍വലിച്ചത്. പിന്നീട് ഏപ്രില്‍ 3ന് റാലി നടത്തുകയായിരുന്നു.
നേരത്തെ സംസ്ഥാനത്ത് പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് മൂന്ന് റാലി നടത്തുമെന്നായിരുന്നു ബിജെപി പ്രഖ്യാപിച്ചിരുന്നത്. ജനുവരി 28ന് ബോംഗാണിനസെ താക്കൂര്‍ നഗറിലും ഫെബ്രുവരി 8ന് സിലിഗുരിയിലും കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്തും റാലി സംഘടിപ്പിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രഖ്യാപിച്ചിരുന്നത്.