റെയില്‍ ബജറ്റ്: ഇ ടിക്കറ്റുകള്‍ മൊബൈല്‍ വഴി ബുക്ക് ചെയ്യാനാ‍കും

ചൊവ്വ, 26 ഫെബ്രുവരി 2013 (14:12 IST)
PRO
ടിക്കറ്റ് ബുക്കിംഗ് സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇ ടിക്കറ്റുകള്‍ മൊബൈല്‍ ഫോണിലൂടെ ബുക്ക് ചെയ്യാനാകുമെന്നും ഒരു ലക്ഷത്തോളം ടിക്കറ്റുകള്‍ ഒരേ സമയം ബുക്ക് ചെയ്യാവുന്ന രീതിയില്‍ ഇ ബുക്കിംഗ് നവീകരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ . യുപിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ റയില്‍വെ ബ‌ഡ്ജറ്റ് കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്.

ഇ ബുക്കിംഗ് രാവിലെ 12.30 മുതല്‍ രാത്രി 11.30 വരെയാക്കും. ഒരു മിനിറ്റില്‍ 7260 ടിക്കറ്റ് കൊടുക്കാവുന്ന രീതിയില്‍ ബുക്കിംഗ് നവീകരിക്കും. ട്രെയിനുകളില്‍ ഭക്ഷണത്തിനു ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കും. ശാരീരിക അവശതയുള്ളവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ റയില്‍‌വെയില്‍ ഒരുക്കും.

വെബ്ദുനിയ വായിക്കുക