അരമതിലില്ലാത്തെ കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്നു രാമു. അവന്‍റെ പട്ടിക്കുട്ടി അടുത്തു നിന്നുതന്നെ കുരച്ചു ചാടിയും കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് നായ കാല്‍തെറ്റി കിണറ്റുനുളളില്‍ വീണു.
രാമു ഓമനിച്ചു വളര്‍ത്തിയതാണ് നായ്ക്കുട്ടിയെ. കൊച്ചുനാളിലെ കൊണ്ടുവന്ന് നല്ല തല്ലും ചൊല്ലും കൊടുത്ത് വളര്‍ത്തിയത്. പട്ടിക്കുട്ടി കിണറ്റില്‍ വീണത് കണ്ട് രാമുവിന് സങ്കടം വന്നു.
അവന്‍ കിണറ്റിലേക്കിറങ്ങി. തൊടിയില്‍ വളര്‍ന്ന വരുന്ന ചെടികള്‍ വകഞ്ഞ് ശ്രദ്ധാപൂര്‍വ്വം ആഴമുള കിണറ്റിലിറങ്ങി അവന്‍ വെള്ളത്തില്‍ ഭയന്ന് നീന്തുകയായിരുന്നു പട്ടിക്കുട്ടിയെ കടന്നു പിടിച്ചു. പതുക്കെ മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി.
പെട്ടെന്നാണ് പട്ടിക്കുട്ടി രാമുവിന്‍റെ കൈയില്‍ കടിച്ചത്. ഒരു നിമിഷം രാമു ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്തായിരുന്നു പട്ടിയുടെ കടി. വേദനകൊണ്ട് കൈവലിച്ച രാമു പട്ടിയോടു പറഞ്ഞു.
" ഇത്ര നാളം ഞാന്‍ നിന്നെ എത്ര ഓമനിച്ചാണ് വളര്‍ത്തിയത്. പാലും ചോറും ഇറച്ചിയും മീനും തന്ന് നിന്നെ ഞാന്‍ സ്നേഹിച്ചു വളര്‍ത്തി. ആ നീ എന്‍റെ കൈയില്‍ കടിച്ചത് അതും പ്രാണരക്ഷ നടത്തുന്ന വേളയില്‍ ഒട്ടും ശരിയല്ല. നിന്‍റെ ലോകം ഇനി ഈ കിണറാകട്ടെ.' ഇത്രയും പറഞ്ഞ് രാമു പട്ടിയെ കിണറ്റിലേക്ക് തന്നെ തള്ളിയിട്ടു. നിലവിളിയോടെ നായ കിണറ്റിനുള്ളിലെ വെള്ളത്തില്‍ ചെന്നു വീണു. കൊടുക്കുന്ന കൈയ്ക്ക് കടിച്ചാല്‍ ഇതാണ് ഫലം.