പൂവാലി

പൂവാലി

പൂവന്‍ കോഴീ കൂവിയുണര്‍ത്തൂ
പുലര്‍കാലം വന്നണയട്ടെ
പൂവാലിപ്പശുവേ പാലു ചുരത്തൂ
കുഞ്ഞു വിശന്നു കരയുന്നു.

മോഹം

തുമ്പിക്ക് മോഹം തേനുണ്ണാന്‍
തുമ്പയ്ക്ക് മോഹം തേനൂട്ടാന്‍
കുഞ്ഞിനു മോഹം മാമുണ്ണാന്‍
അമ്മയ്ക്ക് മോഹം മാമൂട്ടാന്‍.

അതിമോഹം

കുഞ്ഞാണ്ടിക്കൊരു ചെറുമോഹം
കുഞ്ഞാകാനുള്ളതി മോഹം
കുഞ്ഞായാലൊരു കുഞ്ഞിക്കുടയും
ചൂടി നടക്കനൊരു മോഹം

ഉമ്മ

അമ്മിഞ്ഞപ്പാല്‍ നല്ക്കുന്നുമ്മ
പാട്ടുകള്‍ പാടിയുറക്കുന്നുമ്മ
ചക്കര മുത്തം നല്ക്കുന്നുമ്മ
പോറ്റാന്‍ പാടു പെടുന്നോരുമ്മ.

പൂമ്പാറ്റ

പൂക്കളെയെന്നും തഴുകിപ്പാറും
പുള്ളികളുള്ളൊരു പൂമ്പാറ്റേ
പൂവിലിരുന്നു കളിച്ചിട്ടേ നിന്‍
പൂവാടയ്ക്കീ നിറമായി

വെബ്ദുനിയ വായിക്കുക