സൂരജിന്‍റെയും ഐശ്വര്യയുടെയും വിവാഹത്തിന് കൂട്ടുകാരില്‍ നിന്നും ലഭിച്ചത് വ്യത്യസ്തമായൊരു സമ്മാനമായിരുന്നു. 'മരത്തണലിന്റെ കുളിരും, മാമ്പഴങ്ങളുടെ മധുരവും നിറഞ്ഞ ജീവിതം' ആശംസിച്ച് ഒരു തേന്മാവിന്‍തൈ ആണ് സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് സമ്മാനിച്ചത്.
വിവാഹ ദിനത്തില്‍ തന്നെ വധൂവരന്മാര്‍ വീട്ടു മുറ്റത്ത് മരത്തൈ നടുകയും ചെയ്തു. മാതാ അമൃതാനന്ദമയി മഠത്തിന്‍റെ യുവജനവിഭാഗമായ 'അയുദ്ധ്' പ്രവര്‍ത്തകരാണ് പ്രകൃതിസ്നേഹവും കാര്‍ഷിക സംസ്കൃതിയും ഓര്‍മ്മപ്പെടുത്തി ഇത്തരമൊരു സമ്മാനം നല്‍കിയത്.
സോഫ്റ്റുവെയര്‍ എന്‍ജിനീയര്‍മാരായ സൂരജും ഐശ്വര്യയും മഠത്തിന്‍റെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
തൃശ്ശൂര്‍ ജില്ലയില്‍ എല്‍തുരുത്തില്‍, കുമ്പളത്ത് പറമ്പില്‍ മോഹനന്‍റെയും വിലാസിനിയുടെയും മകളാണ് ഐശ്വര്യ മോഹന്‍. ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് കളപ്പുരയ്ക്കല്‍ ചിറയില്‍ രാജേന്ദ്രന്റെയും, ശാന്താരാജേന്ദ്രന്‍റെയും മകനാണ് സൂരജ് രാജേന്ദ്രന്‍.