ഇരുവരുടേയും മാതാപിതാക്കളുടെ സമ്മതത്തോടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സൈപ്രസിലെ എംബിഎ വിദ്യാര്‍ത്ഥിയായ റിനോ ബാബു പഠനത്തിനിടയിലാണ് ബിബിഎ വിദ്യാര്‍ത്ഥിനിയായ മോസ്കോ സ്വദേശിനി മരിയാ ക്രിസ്റ്റകോവയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി വഴിമാറുകയായിരുന്നു.