ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം; കപ്പിത്താന്റെ വാദം തളളി മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്

വ്യാഴം, 15 ജൂണ്‍ 2017 (09:07 IST)
കൊച്ചിയില്‍ കപ്പല്‍ ഇടിച്ചുതകര്‍ത്ത ബോട്ടില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. മോഡി എന്ന മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിലാണ് നാവികസേനയും കോസ്റ്റ്ഗാര്‍ഡും അവസാനിപ്പിച്ചത്. പനാമ റെജിസ്‌ട്രേഷനിലുള്ള ആംബര്‍ എല്‍ കപ്പലില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മര്‍ക്കന്‍ഡൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 
 
ഡിജി ഷിപ്പിങ്ങിനാണ് മര്‍ക്കന്‍ഡൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ബോട്ടില്‍ കപ്പല്‍ ഇടിച്ച കാര്യം അറിഞ്ഞില്ലെന്ന കപ്പിത്താന്റെ വാദം വിശ്വസനീയമല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. കപ്പലില്‍ നിന്നും പിടിച്ചെടുത്ത വോയിസ് ഡാറ്റാ റെക്കോര്‍ഡര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക