ബുക്ക് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Webdunia
ശനി, 4 ജൂണ്‍ 2016 (13:18 IST)
ബുക്ക് വാങ്ങാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ മനം നൊന്ത് പതിനാലുകാരനായ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ പ്രജുല്‍ ആണ് തൂങ്ങിമരിച്ചത്.
 
നടുവില്‍ പുറത്താണി വെച്ചൂര്‍ കുന്നേല്‍ ജയരാജന്‍ - വത്സല ദമ്പതികളുടെ ഏകമകനാണ് പ്രജുല്‍. കഴിഞ്ഞ ദിവസം രാവിലെ ബുക്കിനായി പിതാവിനെ സമീപിച്ചപ്പോള്‍ അടുത്ത ദിവസം പണം നല്‍കാമെന്ന് പറഞ്ഞിരുന്നു. ജയരാജന്‍ തന്‍റെ ജോലി സ്ഥലമായ കുടിയാന്മല ബാങ്കിലേക്കും മാതാവായ വത്സല കൂലിപ്പണിക്കും പോയ തക്കത്തിനാണു മകന്‍ തൂങ്ങിമരിച്ചത്.
 
മൃതദേഹത്തിനരികില്‍ നിന്ന് പ്രജുല്‍ താന്‍ മരിക്കുകയാണെന്ന് ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പ് കണ്ടെടുത്തതായി കുടിയാന്മല പൊലീസ് അറിയിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article