പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ വാഹനമിടിച്ചു മരിച്ചു

ശനി, 14 മാര്‍ച്ച് 2015 (08:11 IST)
കണ്ണൂര്‍ മുഴപ്പാലയില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ വാഹനമിടിച്ച് മരിച്ചൂ. മു‍ഴപ്പാല സ്വദേശികളായ പത്മാവതി, സുലോചന എന്നിവരാണ്​ മരിച്ചത്.
 
രാവിലെ നടക്കാനിറങ്ങിയ ഇവരുടെ മേല്‍ ടിപ്പര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു.
 
മുഴപ്പാല സ്വദേശിയും മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയുമാണ് സുലോചന. അംഗന്‍വാടി ജീവനക്കാരിയാണ് മരിച്ച പത്മാവതി. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
 
അപകടം ഉണ്ടായതിനെ തുടര്‍ന്ന് ആദ്യം ഓടി രക്ഷപ്പെട്ട ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ പിന്നീട് പൊലീസിലെത്തി കീഴടങ്ങി.

വെബ്ദുനിയ വായിക്കുക