തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ പറവൂരില്‍ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 12 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. പറവൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് സ്ക്വാഡ് സ്വര്‍ണ്ണം പിടിച്ചത്.
തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ്. തെരഞ്ഞെടുപ്പ് സ്ക്വാഡ് വാഹന പരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വ്യാപകമായി വാഹന പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.