പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുണ്ടായ തീപിടുത്തത്തിന് ഷോര്‍ട്ട് സര്‍ക്യൂട് അല്ല കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ തീപിടുത്തത്തിന്റെ അട്ടിമറിസാധ്യത പരിശോധിക്കുകയാണ്. കഴിഞ്ഞദിവസമാണ് ക്ഷേത്രത്തിനു സമീപമുള്ള വസ്ത്രവില്പന ശാലയുടെ ഗോഡൌണില്‍ തീപിടുത്തം ഉണ്ടായത്.
തിരുവനന്തപുരം അഗ്‌നിശമന സേന ഡിവിഷണല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. അഗ്‌നിബാധയ്ക്കു പിന്നാലെ ഗോഡൌണില്‍ നിന്ന് വാതകചോര്‍ച്ചയും ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.