പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരോടെങ്കിലും പണം കടം വാങ്ങാമായിരുന്നു, ഇന്ന് അതിനും കഴിയുന്നില്ല: എംടി

ചൊവ്വ, 24 ജനുവരി 2017 (17:39 IST)
നോട്ട് നിരോധനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വീണ്ടും. തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് എം ടി പറയുന്നു.
 
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് എം ടി മനസുതുറന്നത്. തുഞ്ചന്‍ സാഹിത്യോത്സവത്തിനായി പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു എന്നും ഇന്ന് അതിനും കഴിയാത്ത അവസ്ഥയായിരിക്കുകയാണെന്നും എം ടി പറഞ്ഞു. ആരുടെ കൈയിലും ഇന്ന് പണമില്ല എന്ന് അദ്ദേഹം ബേബിയെ ഓര്‍മ്മിപ്പിച്ചു.
 
തുഞ്ചന്‍ സാഹിത്യോത്സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് എം ടിക്ക് ഉറപ്പുനല്‍കിയിട്ടാണ് എം എ ബേബി മടങ്ങിയത്. 

വെബ്ദുനിയ വായിക്കുക