ജിഷയുടെ കൊലപാതകം: അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Webdunia
വെള്ളി, 6 മെയ് 2016 (14:27 IST)
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
 
നിലവില്‍ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. അതേസമയം, ഇന്ന് ഉച്ചവരെയുള്ള അന്വേഷണ വിവരങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 
 
അതേസമയം, കൊലപാതകുവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. വൈകിട്ട് അഞ്ച് മണിയോടെ വെള്ളം എടുക്കാന്‍ ജിഷ പുറത്തിറങ്ങിയത് കണ്ടതായി ഒരു അയല്‍വാസി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ 6.30ഓടെ കനാല്‍ വഴി പോയതായും ഇവര്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article