ഗെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ, വികസനത്തിനു തടസ്സം നിൽക്കാൻ ആരേയും അനുവദിക്കില്ല: പിണറായി വിജയൻ

ഞായര്‍, 5 നവം‌ബര്‍ 2017 (10:19 IST)
നാടിന്റെ വികസനത്തിനു ചിലർ തടസ്സം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ നീങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുമ്പോഴാണ് വിഷയത്തിൽ ശക്തമായ നിലപാടുകൾ സ്വികരിച്ച് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്.
 
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടിൽ എന്തു വികസന പദ്ധതികൾ കൊണ്ടുവന്നാലും അതിനെയെല്ലാം എതിർക്കാൻ ഒരു വിഭാഗം ആളുകൾ ഉണ്ടാകും. ന്നാല്‍ വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികൾ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും ഗെയിൽ പദ്ധതി മുന്നോട്ട് തന്നെ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
 
വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനോ മരവിപ്പിക്കാനോ ഉപേക്ഷിക്കാനോ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍