'എംഎം മണി അവര്‍കളുടെ അഭിസംബോധനകളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ സൈബര്‍ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നു': വിടി ബല്‍റാം
തന്നെ ബലമില്ലാത്ത രാമന്‍ എന്നു വിളിച്ച എംഎം മണിയ്‌ക്കെതിരെ വിടി ബല്‍റാം രംഗത്ത്. ബല്‍റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ജനപ്രതിനിധിക്ക് എതിരെ ഇട്ട പോസ്റ്റിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് പറഞ്ഞാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
രാമന്‍, ബലമില്ലാത്ത രാമന്‍, ഹേ, എടോ എന്നൊക്കെയുള്ള ബഹു.മന്ത്രി ശ്രീ. എംഎം മണി അവര്‍കളുടെ അഭിസംബോധനകളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പോസ്റ്റ് എഴുതിക്കൊടുത്ത അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ സൈബര്‍ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ബല്‍റാം പറയുന്നു.