കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂൺ 17ന് ആലുവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് ഉദ്ഘാടന തീയതി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മെട്രോയുടെ ഉദ്ഘാടനവുമായി ഉയര്‍ന്നുവന്ന ആശങ്കകൾക്കും വിവാദങ്ങൾക്കും വിരാമമാകുകയും ചെയ്തു.
മെട്രോ ആരംഭിക്കുന്ന ആലുവയിലായിരിക്കും ഉദ്ഘാടന പരിപാടികള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. ഇതിനിടയില്‍ പതിനൊന്ന് സ്‌റ്റേഷനുകളാണുള്ളത്. ഈ റൂട്ടില്‍ ഇപ്പോള്‍ ട്രയല്‍ റണ്‍ നടക്കുന്നുണ്ട്.