സീറോ മലബാര്‍ സഭയില്‍ സമര്‍പ്പിത ദൈവ വിളികള്‍ കുറഞ്ഞു വരുന്നതായും സഭയില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചതായും സമ്മതിച്ചുകൊണ്ട് ഇടയലേഖനം. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടേതാണ് ഇടയലേഖനം. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സിറോമലബാര്‍ സഭാ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഓഗസ്റ്റ് മൂന്ന് ദൈവവിളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടയലേഖനമിറക്കിയത്. കുടുംബ സദസുകളിലും സമൂഹ മാധ്യമങ്ങളിലും വൈദികരെയും സന്യസ്ഥരെയും കളിയാക്കുന്നതും ദൈവവിളികള്‍ കുറയാന്‍ കാരണമാകുന്നതായും
സമര്‍പ്പിത ദൈവവിളിയില്‍ സിറോ മലബാര്‍ സഭയില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം. സഭയില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്ന കുറവ് കണ്ടില്ലെന്ന് നടിക്കരുതെന്നും ലൈംഗിക മേഖലകളിലുള്ള ഇടര്‍ച്ചകള്‍ കൌമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായും സ്നേഹം എന്ന വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി പരിശോധിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
അണുകുടുംബങ്ങളിലെ മാതാപിതാക്കള്‍ കുട്ടികളുടെ ദൈവ വിളികളെ നിരുല്‍സാഹപ്പെടുത്തുന്നു. യുവജനങ്ങളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കാലഘട്ടത്തിന് അനുസൃതമായി പൌരോഹിത്യ സന്യസ്ഥ സമൂഹം തങ്ങളെ തന്നെ ആകര്‍ഷണീയമാക്കണമെന്നും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.