ടൈംസ് നൌ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ആരോപണങ്ങളുമായി ഇസ്ലാം മതപ്രഭാഷകന്‍ സാകിര്‍ നായിക്. ടൈംസ് നൌ ചാനലിനും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും എതിരെ 500 കോടി രൂപയുടെ മാനനഷ്‌ടക്കേസ് നല്കിയതായി സാകിര്‍ നായികിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
അര്‍ണബ് തനിക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ്. തനിക്കെതിരെ മാധ്യമവിചാരണ നടത്തുകയാണ്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തി. മുസ്ലിം ജനതയുടെയും തന്റെയും മതവികാരം ഇത് വ്രണപ്പെടുത്തിയെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ടൈംസ് നൗ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അവിനാശ് കൗൾ, ടൈംസ് ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുനിൽ ലല്ല എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.