എഐ ക്യാമറകളുടെ കേബിളുകള്‍ നശിപ്പിച്ച് യുവാക്കള്‍,സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

കെ ആര്‍ അനൂപ്

വെള്ളി, 24 നവം‌ബര്‍ 2023 (09:14 IST)
എ ഐ ക്യാമറകളുടെ കേബിളുകള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്ന് നശിപ്പിച്ചു. എറണാകുളം കോതമംഗലത്ത് രണ്ടിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറയുടെയുടെ കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. നവംബര്‍ ഏഴിന് പുലര്‍ച്ചയായിരുന്നു സംഭവം. കോതമംഗലത്തിലെ താലൂക്ക് ആശുപത്രിക്ക് സമീപത്ത് സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറയുടെയും നങ്ങേലിപ്പടിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെയും കേബിളുകളാണ് നശിപ്പിച്ചത്.
 
റോഡില്‍ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നാലെ അപകട നിനക്ക് കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കുന്ന കാര്യം കമ്പനികള്‍ പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നിര്‍ദ്ദേശം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കമ്പനികള്‍ യോഗത്തില്‍ അറിയിച്ചു
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍