ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ പൈവളിഗെ ബായിക്കട്ട സ്വദേശി ആസിഫ് എന്ന 39 കാരനാണു വെട്ടേറ്റു മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് റിയാസ് വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കര്‍ണ്ണാടക വിട്ള പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കന്യാന എന്ന സ്ഥലത്തായിരുന്നു സംഭവം.
ബൈക്കില്‍ പോവുകയായിരുന്ന ആസിഫിനെയും റിയാസിനെയും തടഞ്ഞു നിര്‍ത്തി കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഗുണ്ടാ സംഘമാണെന്ന് പൊലീസ് പറഞ്ഞു. അക്രമിക്കളെ പിടികൂടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.