യുവജനങ്ങള്‍ക്കായി കലാമിന്റെ പേരില്‍ ‘യൂത്ത് ചലഞ്ച്’ പദ്ധതി

ശനി, 15 ഓഗസ്റ്റ് 2015 (15:49 IST)
മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന്റെ പേരില്‍ ‘യൂത്ത് ചലഞ്ച്’ പദ്ധതി നടപ്പാക്കും. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. യുവാക്കളുടെ ആശയങ്ങള്‍ വ്യവസായമായി മാറ്റാന്‍ ലക്ഷ്യമിടുന്നതായിരിക്കും പദ്ധതി. 
 
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവര്‍ക്കോ അവരുടെ സംഘങ്ങള്‍ക്കോ ആയിരിക്കും ഇതിന്റെ ഗുണ്‍ഫലം ലഭിക്കുക. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപ നല്കും. ഒരു വര്‍ഷത്തിനു ശേഷം മികച്ച ആശയം നടപ്പാക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയും സര്‍ക്കാര്‍ നല്കും.
 
രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പൊലീസ്, എന്‍ സി സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്  മാര്‍ച്ച് പാസ്റ്റില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. "മാലിന്യത്തില്‍ നിന്ന് പദ്ധതി" എന്ന പരിപാടിയുടെ ഭാഗമായി പ്രത്യേക പ്രതിജ്ഞയും ചടങ്ങില്‍ മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക