384 ഇന്ത്യാക്കാരുമായുള്ള ആദ്യ കപ്പല്‍ ജിബൂട്ടിലേക്ക് പുറപ്പെട്ടു

ബുധന്‍, 1 ഏപ്രില്‍ 2015 (07:48 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് 384 ഇന്ത്യാക്കാരുമായുള്ള ആദ്യ കപ്പല്‍ ജിബൂട്ടിലേക്ക് യാത്ര തിരിച്ചു. മസ്‌കറ്റിലെത്തിയ ഇന്ത്യന്‍ വിമാനവും ജിബൂട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുംബൈയില്‍ എത്തിയശേഷമാകും ജിബൂട്ടിലേക്ക് പോവുക. അതേസമയം സനയില്‍ ഇന്നലെ രാത്രിയും കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയും ചെയ്തു.

സൗദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് യമന്‍ അതിര്‍ത്തിയിലുള്ള ജിസാനില്‍ പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമവും ഇന്ത്യന്‍ അധികൃതര്‍ നടത്തുന്നുണ്ട്. യുദ്ധം രൂക്ഷമായി നടക്കുന്ന സനയില്‍ ആയിരക്കണക്കിന് മലയാളികളാണ് ഉള്ളത്. മറ്റൊരു ഭാഗമായ ജിസാനില്‍ പതിനായിരക്കണക്കിനു മലയാളികളാണ് ജോലി ചെയ്യുന്നത്. ഇവരെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇല്ല. എന്നാല്‍ അമേരിക്കയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ തിരികെ നാട്ടില്‍ എത്തിക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക