പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണെന്നും പ്രകൃതിയെ അവഗണിച്ചുകൊണ്ട് നമുക്കൊരിക്കലും മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി

ശ്രീനു എസ്

വെള്ളി, 5 ജൂണ്‍ 2020 (11:20 IST)
പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണെന്നും പ്രകൃതിയെ അവഗണിച്ചുകൊണ്ട് നമുക്കൊരിക്കലും മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാരിസ്ഥിതിക സുസ്ഥിരത ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.വരും തലമുറക്ക് പ്രകൃതിയെ അതിന്റെ തനതായ രൂപത്തില്‍ കൈമാറാന്‍ നമുക്ക് സാധിക്കണം. ശുദ്ധമായ വായുവും കലര്‍പ്പില്ലാത്ത ജലവുമാകണം അടുത്ത തലമുറക്ക് നല്‍കാനുള്ള നമ്മുടെ ഏറ്റവും മഹത്തായ സമ്മാനമെന്ന് അദ്ദേഹം കുറിച്ചു.
 
ഓരോ  മനുഷ്യനും പ്രകൃതിയുടെ സൂക്ഷിപ്പുകാരനാകണം, മനുഷ്യന്റേത് മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും,സസ്യ ലതാദികളുടേതും കൂടിയാണ് ഈ ഭൂമിയെന്നത് ഓര്‍ത്തുകൊണ്ട് വേണം പ്രകൃതിയില്‍ നാം ഇടപെടേണ്ടത്. പ്രകൃതിയെ ആക്രമിച്ചും, കീഴടക്കിയുമല്ല മറിച്ച് ഇണങ്ങിനിന്നു കൊണ്ട് വേണം നാം ജീവിക്കേണ്ടത്. ജൈവ വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ കൊച്ചു കേരളം, മണ്ണിലേക്കിറങ്ങി പ്രകൃതിയെ പരിപാലിച്ചും, സംരക്ഷിച്ചും നമുക്ക് തലമുറകള്‍ക്ക് മാതൃകയാകാമെന്ന് കുഞ്ഞാലിക്കുട്ടി ആശംസിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍