കേരളത്തിൽനിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1.3 ദശലക്ഷം ഗർഭനിരോധന ഉറകൾ കയറ്റുമതി ചെയ്യും. സ്ത്രീകള്‍ ഉപയോഗിക്കുന്ന 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ നല്‍കാനാണ് എച്ച്എല്‍എല്‍ ലൈഫ്‌കെയറിന് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗാംബിയ, ബുര്‍ക്കിന ഫാസോ, കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
എച്ച്‌ഐവി - എയ്ഡ്‌സ് പ്രതിരോധിക്കാനുള്ള ആഗോള പദ്ധതിയുടെ ഭാഗമായാണ് ഈ കരാര്‍. വികസ്വര രാജ്യങ്ങള്‍ക്ക് ഗുണനിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മറ്റും വിതരണം ചെയ്യുന്ന ആഗോള സന്നദ്ധ സംഘടനയും ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഐഡിഎ ഫൗണ്ടേഷന്‍ വഴിയാണ് എച്ച്എല്‍എല്ലിന് ഈ കരാര്‍ ലഭിച്ചത്.