വനിതാ മതില്‍; എന്‍എസ്എസിനെ തള്ളി ഗണേഷ് കുമാര്‍ രംഗത്ത്

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (18:00 IST)
നവേത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്‍എസ്എസിനെ തള്ളി കെബി ഗണേഷ് കുമാര്‍ എംഎല്‍എ.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താൻ വനിതാ മതിലിൽ സഹകരിക്കുന്നത്. ജാതിയും മതവുമില്ലാത്ത വനിതാ മതില്‍ ആര്‍ക്കും എതിരല്ല. തുടർന്നും സജീവമായി വനിതാ മതിലിൽ സഹകരിക്കുമെന്നും ഗണേഷ് വ്യക്തമാക്കി.

എന്‍എസ്എസിന്‍റെ വാദങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് പത്തനാപുരം നിയോജക മണ്ഡലത്തിൽ വനിത‌ാ മതിലിന്‍റെ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം ഗണേഷ് സ്വീകരിച്ചത്.

വനിതാ മതിലിനെയും സര്‍ക്കാരിനെയും തള്ളുക്കളയുന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. ഇത് വിവാദമായതോടെയാണ് നയം വ്യക്തമാക്കി ഗണേഷ് രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article