സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം; സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍

വെള്ളി, 24 ജൂണ്‍ 2016 (11:53 IST)
പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമിട്ട് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തി. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചത്. അഴിമതിരഹിത ഭരണമാണ് സര്‍ക്കാരിന്റെ ലക്‌ഷ്യമെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിലെ പ്രധാന നയങ്ങള്‍
 
* തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും
* വികസനത്തിനും സ്ത്രീ - പിന്നാക്ക വിഭാഗസംരക്ഷണത്തിനും ഊന്നല്‍ നല്കും
* തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക പ്രധാന ലക്‌ഷ്യം
* കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ 15 ലക്ഷം തൊഴിലവസരങ്ങള്‍
* ഐ ടി മേഖലയില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍
* പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കും
* സംസ്ഥാനം പട്ടിണിമുക്തമാകും
* ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ക്ക് പരിഹാരം
* ജനപിന്തുണയോടെ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കും
* റവന്യൂ വരുമാനം കൂട്ടാന്‍ നടപടി
* നികുതിപിരിവ് കാര്യക്ഷമമാക്കും
* സാമ്പത്തിക അച്ചടക്കത്തിന് നടപടി സ്വീകരിക്കും
* ഇ - ഗവേര്‍ണന്‍സിന് ഊന്നല്‍ നല്കും
* തദ്ദേശസ്ഥാപനങ്ങളില്‍ ഓഡിറ്റ്
* പഞ്ചവത്സര പദ്ധതി കാര്യക്ഷമമാക്കും
* പുതിയ 1500 സ്റ്റാര്‍ട്ടപ്പുകള്‍
* കോഴിക്കോട് - കൊച്ചി വിമാനത്താവളങ്ങള്‍ വികസിപ്പിക്കും
* വികസനത്തിന് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരും

വെബ്ദുനിയ വായിക്കുക