Suresh Gopi: എയിംസിനായി ശ്രമിക്കും, ലിസ്റ്റിൽ വന്നാൽ സാധിച്ചെടുക്കുമെന്ന് സുരേഷ് ഗോപി

അഭിറാം മനോഹർ

ചൊവ്വ, 11 ജൂണ്‍ 2024 (16:17 IST)
മുഖ്യമന്ത്രി താത്പര്യമെടുത്താന്‍ നിര്‍ദിഷ്ട സ്ഥലത്ത് തന്നെ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസിനായി കഠിനമായി പരിശ്രമിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എയിംസിനായി നല്‍കിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റില്‍ വന്നിട്ടില്ലെന്നും ലിസ്റ്റില്‍ വന്നാല്‍ ബജറ്റില്‍ തീര്‍ച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
 
നിലവില്‍ കോഴിക്കോട് ജില്ലയാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി കണ്ടിരിക്കുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായ കാസര്‍കോട് എയിംസ് പോലെ ഒരു ആരോഗ്യസ്ഥാപനം ആവശ്യമാണെന്ന വാദവും ശക്തമാണ്. ഇതിനായി പ്രദേശവാസികള്‍ അവിടെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍