ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ശനി, 27 ഫെബ്രുവരി 2016 (09:20 IST)
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പയ്യോളി പെരുമാൾപുരം സ്വദേശി കുന്നുമ്മൽ നജാത്ത് മൻസിലിൽ ഇസ്മയിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
 
ഭാര്യ നസീമ (37)‌, മകന്‍ നാസിം (എട്ട്) എന്നിവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷമാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ജ്യേഷ്‌ഠന്റെ മക്കള്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
മറ്റൊരു മകനായ നബീലിനെയും ഇസ്‌മയില്‍ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വല്യമ്മ പാത്തുമ്മ കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ മാതാവിന് പരുക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം.
 
മീൻ പിടിത്ത തൊഴിലാളിയായ ഇസ്മയിലിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇതാണ് കൊലയ്ക്കും ആത്മഹത്യാശ്രമത്തിനും കാരണമായതെന്നുമാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക