ശ്രീലങ്കയിൽ അല്ല വേറൊരിടത്താണ്, ഇവിടെ ഞങ്ങൾ എല്ലാവരുമുണ്ട്; പറഞ്ഞാൽ മനസ്സിലാകില്ല, യഹ്യയുടെ വാട്ട്സാപ്പ് സന്ദേശം

തിങ്കള്‍, 11 ജൂലൈ 2016 (11:45 IST)
നാടുവിട്ട ശേഷം യഹ്യ വീട്ടിലേക്ക് അയച്ച സന്ദേശത്തിന്റേയും അയച്ച നമ്പറിന്റേയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് നിന്നുമായിരുന്നു യഹ്യയെ കാണാതാകുന്നത്. ഇതിന് തൊട്ടുമുൻപ് വരെ ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
 
'സോറി ഇവിടുന്ന് ഫോൺ യൂസ് ചെയ്യാൻ ഈസിയല്ല. ഇവിടെ ഞങ്ങൾ എല്ലാവരുമുണ്ട്. സേഫ് ആണ്. പുതിയ വീട് റെഡിയാക്കുന്ന തിരക്കിലാണ്. ഞങ്ങൾ ഇപ്പോൾ ശ്രീലങ്കയിൽ അല്ല. വേറൊരു സ്ഥലത്താണ്. നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഞാൻ പിന്നെ മെസ്സേജ് അയക്കാം, ആരു ചോദിച്ചാലും ശ്രീലങ്കയിലാണ് ഉള്ളതെന്ന് പറഞ്ഞാൽ മതി. ഇവിടുത്തെ കാര്യങ്ങൾ പിന്നെ അറിയിക്കാം.' യഹ്യ അവസാനമായി വീട്ടിലേക്ക് അയച്ച സന്ദേശമാണിത്.
 
പാലക്കാടുള്ള വീട്ടിൽ ഫോൺ മറന്നുവെച്ചിരുന്നു യഹ്യ. സഹോദർ രണ്ടു ദിവസത്തിനുള്ളിൽ ശ്രീലങ്കയിലേക്ക് വരുമെന്നും അപ്പോൾ അവന്റെ കയ്യിൽ ഫോൺ കൊടുത്തുവിട്ടാൽ മതിയെന്നുമായിരുന്നു യഹ്യ പറഞ്ഞത്. എന്നാൽ സഹോദരൻ ഈസയും ഫോൺ എടുക്കാൻ മറക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക