വെബ്‌കാസ്റ്റിംഗ് സംവിധാനം തടസപ്പെട്ടു; കണ്ണൂരില്‍ ചില ബൂത്തുകളില്‍ റീപോളിങ്ങിന് സാധ്യത

തിങ്കള്‍, 2 നവം‌ബര്‍ 2015 (15:12 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ കണ്ണൂരിലെ രണ്ടു ബൂത്തുകളില്‍ വെബ്‌കാസ്റ്റിംഗ് സംവിധാനം തകരാറിലായി. ഈ സാഹചര്യത്തില്‍ ഇവിടെ റീ പോളിങ്ങിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തളിപ്പറമ്പ് നഗരസഭയിലെ തലോറ, കാഞ്ഞിരങ്ങാട് എന്നിവിടങ്ങളിലെ രണ്ടു ബൂത്തുകളിലെ വെബ്കാസ്റ്റിങ് കേബിളുകള്‍ മുറിച്ചു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
ഇതിനെ തുടര്‍ന്ന് ഈ ബൂത്തുകളില്‍ റീപോളിങ്ങിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുമെന്നാണ് സൂചന. അതേസമയം, ഇടതുമുന്നണി പ്രവര്‍ത്തകരാണ് വെബ്‌കാസ്റ്റിംഗ് തടസപ്പെടുത്തിയത് എന്നാണ് യു ഡി എഫ് ആരോപിക്കുന്നത്.

വെബ്ദുനിയ വായിക്കുക