നാലാം ദിവസം സൈന്യം കണ്ടെത്തിയത് ജീവനോടെ നാലുപേരെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ഓഗസ്റ്റ് 2024 (13:19 IST)
നാലാം ദിവസം സൈന്യം കണ്ടെത്തിയത് ജീവനോടെ നാലുപേരെ. 2 പുരുഷന്‍മാരെയും 2 സ്ത്രീകളെയുമാണ് രക്ഷപ്പെടുത്തിയത്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. 
 
അതേസമയം സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായിട്ടുണ്ട്. മരണസംഖ്യ 316 ആയിട്ടുണ്ട്. കാണാതായവരില്‍ 29 കുട്ടികളും ഉണ്ട്. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article