വയനാട്ടില്‍ ഇനി വന്‍കെട്ടിടങ്ങള്‍ പാടില്ല; നിയന്ത്രണവുമായി കളക്‌ടര്‍

ബുധന്‍, 1 ജൂലൈ 2015 (16:53 IST)
വയനാട്ടില്‍ ഇനി വന്‍ കെട്ടിടങ്ങള്‍ പാടില്ല. ജില്ല കളക്ടര്‍ ആണ് ബഹുനില കെട്ടിടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് പരമാവധി നാലുനില വരെയാകാമെന്നും കളക്‌ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
 
നടപടി പ്രകൃതിദുരന്തങ്ങള്‍ കണക്കിലെടുത്തെന്ന് ജില്ല കളക്‌ടര്‍ പറഞ്ഞു. നഗരസഭകളില്‍ പരമാവധി അഞ്ചുനിലയും മറ്റിടങ്ങളില്‍ മൂന്നു നില വരെയാകാമെന്നുമാണ് റിപ്പോര്‍ട്ട്. 
 
അതേസമയം, വൈത്തിരി പഞ്ചായത്തില്‍ രണ്ടു നിലയില്‍ കൂടുതല്‍ പാടില്ലെന്നും കളക്‌ടറുടെ നിയന്ത്രണ നിര്‍ദ്ദേശത്തിലുണ്ട്.
 

വെബ്ദുനിയ വായിക്കുക