കുമരകത്തെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾ 4500 രൂപയുടെ ഡീസൽ കാറിൽ നിറച്ചത്. കുറച്ചുദൂരം സഞ്ചരിച്ചതും കാർ പ്രവർത്തനരഹിതമായെന്നും ഡീസലിൽ വെള്ളം കലർന്നതാണ് കാരണമെന്നും പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. ഡീസലില്‍ മാലിന്യവും ജലാംശവും കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് കമ്മീഷന്റെ അനുകൂലവിധി.
വാഹനം നന്നാക്കുന്നതിനായി ചിലവായ 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപായും പമ്പുടമ പരാതിക്കാരന് നൽകണം. ഒരു മാസത്തിനകം തുക നൽകിയെല്ലെങ്കിൽ 12 ശതമാനം ഈടാക്കും.